ഡ‍ൽഹി : അയോധ്യയിലെ രാമക്ഷേതയലിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 22-ന് 11 സംസ്ഥാനങ്ങളാണ് ഇതിനോടകം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, ഹരിയാന, മദ്ധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് അർദ്ധ അവധിയോ പൂർണമായോ അവധി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് അന്നേ ദിവസം പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉത്തർപ്രദേശിലെ എല്ലാ മദ്യശാലകൾക്കും അവധിയാണ് പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയാണ് ഹരിയാനയിലും മദ്ധ്യപ്രദേശിലും. ഇവിടെയും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കില്ല. മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളും 22-ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ​ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര,ഛത്തീസ്ഗഡ്, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ കേന്ദ്ര സർക്കാർ സഥാപനങ്ങൾക്കും അർദ്ധ അവധി അനുവദിച്ചതിന് പിന്നാലെയാണ് വിവധ സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചത്. ജനുവരി 22-ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള 7000-ൽ അധികം പ്രമുഖരാണ് പങ്കെടുക്കും