ഡൽഹി : വീണ്ടും വിജയത്തിളക്കത്തിൽ പ്രജ്ഞാനന്ദ . നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറനോടായിരുന്നു ഇത്തവണ പ്ര​​ജ്ഞാനന്ദ കൊമ്പ് കോർത്തത്. 2024-ലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂർണമെന്റാണിത്.

പ്രജ്ഞാനന്ദയുടെ ചെസ് മാന്ത്രികതയ്ക്കു മുന്നിൽ ലിറന്റെ പരിചയ സമ്പന്നത വിലപ്പോയില്ല. ഒരു ഘട്ടത്തിൽ പ്രജ്ഞാനന്ദ കളിയിൽ പെട്ടെന്ന് ആധിപത്യം ചെലുത്തിയെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ ശക്തമായ പ്രതിരോധ നീക്കങ്ങളിലൂടെ ലിറൻ അതിനെ പ്രതിരോധിച്ചു. അവസാനം പ്രജ്ഞനന്ദയ്ക്കു മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു.

കഴിഞ്ഞ വർഷവും ഇരുവരും ഒന്നിച്ചു വന്നപ്പോൾ നാലിൽ പ്രജ്ഞാനന്ദയ്ക്കായിരുന്നു വിജയം. ഇതോടെ വിശ്വനാഥൻ ആനന്ദിനുശേഷം നിലവിലെ ലോകചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു.

2748.3 ഫിഡെ ചെസ് റേറ്റിംഗാണ് നിലവിൽ പ്രജ്ഞാനന്ദത്തിനുള്ളത്. വിശ്വനാഥൻ ആനന്ദിന് 2748. ഇതോടെ ആനന്ദിനെ മറികടന്ന് ഇന്ത്യയിൽ ഒന്നാമതെത്താനും പ്രജ്ഞാനന്ദയ്ക്കായി. 2780 ആണ് ഡിങ് ലിറന്റെ റേറ്റിംഗ്.