തിരുവനന്തപുരം : രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കേരളത്തിന്റെ വിവിധ മേഖലകളിലെ ആളുകൾക്ക് അക്ഷതം കൈമാറുന്നതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി മോജു മോഹൻ. അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാ​ഗമായി കേരളത്തിലെ വിവിധ ആളുകൾക്ക് അക്ഷതം കൈമാറിയത് ബിജെപിയുടെ കപട നാടകമെന്നാണ് മോജു മോഹൻ ബി.ജെ.പിക്കെതിരെ ഉയർത്തിയ രൂക്ഷ വിമർശനം .

വീടുകൾ തോറും കേറി ഇറങ്ങി അക്ഷതം കൈമാറിയത് യത്ഥാർത്ഥത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തിയ ഒന്നാം ഘട്ട കള്ള പ്രചാരണമായിരുന്നുവെന്ന് മോജു മോഹൻ തുറന്നടിച്ചു . സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെയായിരുന്നു മോജു മോഹൻ പ്രതികരിച്ചത്. ഇതോടെ വിഷയം സൈബറിടങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് .

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് :-

അക്ഷതം വിതരണം അഥവാ ബിജെപിയുടെ വീട് കയറിയുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം. അയോദ്ധ്യയിൽ നിന്ന് ആരോ കൊടുത്തയച്ചതാണ് എന്ന പേരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ബിജെപി പ്രവർത്തകർ നമ്മുടെ വീടുകൾ കയറി ഇറങ്ങി അക്ഷതം എന്ന പേരിൽ ഒരു കവർ വിതരണം ചെയ്യുന്നുണ്ട്. അരിയും മഞ്ഞൾപ്പൊടിയും ഒക്കെ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

പല വീടുകളിലും കയറി ഇത് മോഡി യുടെ വിജയമാണെന്നും മോഡി തന്നയച്ചതാണെന്നും ഒക്കെ പ്രചരണം നടത്തുന്നുണ്ട്. ഇത് വെറും അരിയും മഞ്ഞളും വെച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണം ആണെന്ന് അറിയാതെ വിളക്ക് ഒക്കെ കൊളുത്തി വെച്ച് ഹൈന്ദവ ഭവനങ്ങളിൽ സ്വീകരിക്കുന്നത് നവ മാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞു.

വീട്ടിൽ അക്ഷതവുമായി വന്നവരെ സ്നേഹത്തോടെ നിരസിക്കുകയാണ് ചെയ്തത്. അതിനുള്ള ബുദ്ധിയും വിവേകവും ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ നൽകിയിട്ടുണ്ട്. ആരാണ് അക്ഷതം വിതരണം ചെയ്യാൻ ബിജെപി ക്കാരെ ഏൽപ്പിച്ചത് ? രമ ക്ഷേത്രവും സന്ഘികളും ആയി എന്ത് ബന്ധമാണുള്ളത് ?

പണി തീരാത്ത ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമല്ലേ ? ഇവർ വിശ്വസിക്കുന്ന ദൈവത്തിനു പണി തീർന്നൊരു കൂടാരം ഒരുക്കി പ്രതിഷ്ഠിക്കാനുള്ള ക്ഷമ അവർക്ക് ഇല്ലാത്തത് പാർലിമെന്റ് തെരഞ്ഞെടുപ്പ് പടി വാതിലിൽ എത്തി നിക്കുന്നത് കൊണ്ടല്ലേ.

എന്റെ പ്രഥമ ക്ഷേത്രം എന്റെ വീട് തന്നെയാണ്. അതിന്റെ പൂജ മുറിയിൽ എന്ത് വെക്കണം, എന്ത് സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള മൗലികവകാശം എനിക്ക് എന്റെ ഭരണ ഘടന നൽകിയിട്ടുണ്ട്.

ഭരണഘടനയിൽ വിശ്വസിക്കുന്ന ഹിന്ദു എന്ന നിലയിൽ തന്നെ എന്റെ ക്ഷേത്രത്തിൽ എന്റെ പൂജ മുറിയിൽ രാമനും കൃഷ്ണനും കർത്താവും മാതാവും അല്ലാഹുവും എല്ലാ എന്റെ ഇഷ്ടത്തിന് വന്ന് പോകും.

എന്റെ വസ്ത്രത്തിൽ, ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ എന്റെ പൂജ മുറിയിൽ എന്റെ വിശ്വാസങ്ങളിൽ എന്റെ ചിന്തകളിൽ കൈ കടത്താൻ ഒരു സംഘ പരിവരുകാരനെയും അനുവദിച്ചിട്ടില്ല . അത് കൊണ്ട് തന്നെ അക്ഷതം വിതരണം എന്ന പേരിൽ ബിജെപി നടത്തുന്ന വീട് കയറിയുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുച്ഛത്തോടെ തള്ളുന്നു..