ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിൽ കോൺ​ഗ്രസിനെ ഇനി വൈ. എസ് ശർമിള നയിക്കും . മുൻ കോൺ​ഗ്രസ് ഗിഡുഗു രുദ്ര രാജു രാജി സമർപ്പിച്ചതേടെ ശർമിളയെ പുതിയ പ്രസി‍ഡന്റായി നിയമിച്ചിരിക്കുകയാണ് കോൺ​ഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ശ്രീമതി ശർമിളയെ ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിക്കുന്നതായി അറിയിച്ചു.

പാർട്ടിയുടെ ആന്ധ്രാപ്രദേശ് ഘടകത്തിന്റെ പുതിയ പ്രസിഡന്റായി നിയമിതയായ ശ്രീമതി ഷർമിളയെ ആന്ധ്രാപ്രദേശിലെ കോൺഗ്രസ് കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ചുമതലയുള്ള മാണിക്കം ടാഗോർ അഭിനന്ദിക്കുകയും തന്റെ പിതാവിനെ പോലെ പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിന് അവർ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതയും അറിയിച്ചു.

സ്വന്തം പാർട്ടിയായ വൈ.എസ്.ആറിനെ കോൺ​ഗ്രസിനോട് ചേർത്ത് കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ച വ്യക്തിയാണ് വൈ എസ് ശർമിള. എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയാണ് വൈ എസ് ശർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചത്.രാഹുൽ ​ഗാന്ധി ഉൾപ്പെടെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രധാന നേതാക്കളുടെ സാനിധ്യത്തിലായിരന്നു പാർട്ടി അം​ഗത്വം സ്വീരിച്ചത്.

രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ അയൽ സംസ്ഥാനമായ തെലങ്കാനയിലെ ആദ്യ വിജയത്തിന് ശേഷം കോൺഗ്രസിന് ഇത് നിർണായക നീക്കമാണിത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളാണ് വൈ എസ് ശർമിള തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ കൃത്യമായ് നിർവ്വഹിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺ​ഗ്രസ് നേതൃ നിര.

ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ശർമിളയെ നിർത്താനാണ് കോൺഗ്രസ് നീക്കം എന്ന സൂചനയുമുണ്ട്. ആന്ധ്രാപ്രദേശിൽ ഒഴിച്ചു കൂടാനാവാത്ത ഒരു രാഷ്ട്രീയ പ്രവർത്തകയാണ് ശർമിള. 2012-ൽ ജഗൻ ജയിലിൽ ആയിരുന്നപ്പോഴാണ് അവർ സ്വന്തം പാർട്ടിയായി വൈഎസ്ആർസി ഏറ്റെടുക്കുന്നത്.2021-ൽ തെലങ്കാന വൈഎസ്ആർ തെലങ്കാന പാർട്ടിയിൽ പാർട്ടി തുടങ്ങുന്നതുവരെ ശർമിളയും വൈഎസ്ആർ കോൺഗ്രസിന്റെ ഭാഗമായിരുന്നു