ലോകോത്തര വിപണിയിൽ അതിശക്തമായ മത്സരം കാഴ്ടച്ചവയ്ക്കുന്ന ഒരു കമ്പനിയാണ് ആപ്പിൾ .വെറുമൊരു കമ്പനി എന്ന് മാത്രം പറയുന്നതിനെക്കാൾ പലരുടെയും സ്വപ്നമായ ​ഗാഡ്ജ്റ്റ് നിർമ്മാണ കമ്പനി എന്ന് പറയുമ്പോഴാണ് ആ വാക്ക് പൂർണമാകുന്നത്.

ഇത്രയും വില കൂടിയ ​ഗാഡ്ജറ്റ് നിർമ്മിക്കുന്ന കമ്പനിയായതിനാൽ തന്നെ ഇവിടെയുള്ള തൊഴിലാളികൾക്ക് എത്ര ശമ്പളം ലഭിക്കും , കമ്പനി മുതലാളിക്ക് എത്രയാണ് ശമ്പളം എന്നെല്ലാം ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഇവിടെ പറയാൻ പോകുന്നത് ആപ്പിൾ കമ്പനിയിൽ ജോലി ചെയ്യുന്ന ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യക്തിയെ കുറിച്ചാണ്.

ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിനെ കുറിച്ച് . സ്‌റ്റീവ് ജോബ്‌സിന്റെ മരണത്തിന് ശേഷം ആപ്പിൾ എന്ന മഹാ പ്രസ്ഥാനത്തെ തളരാൻ വിടാതെ കൈപിടിച്ചുയർത്തിയ വ്യക്തിയാണ് ടിം കുക്ക് . ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ 36% കുറച്ചിട്ട് പോലും ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന വ്യക്തിയാണ് ടിം കുക്ക്.

2023 സാമ്പത്തിക വർഷത്തിൽ ടിം കുക്ക് 63.2 മില്യൺ ഡോളർ ഏകദേശം 523 കോടി രൂപ ശമ്പളമായി ലഭിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുറമേ നിന്ന് നോക്കുന്നവർക്ക് അത് വളരെ അധികമായി തോന്നുന്ന കണക്കാണെങ്കിലും, ഇത് യഥാർത്ഥത്തിൽ 2022ൽ ടിം കുക്ക് നേടിയ ശമ്പളത്തിനേക്കാൾ എത്രയോ കുറവാണ്. കൃത്യമായി പറഞ്ഞാൽ 36% കുറവ്

ആപ്പിൾ ഇൻസൈഡർ വഴി ‘ദ ഹോളിവുഡ്’ റിപ്പോർട്ടർ നൽകിയ വിവരങ്ങൾ അനുസരിച്ച്, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ നടത്തിയ ആപ്പിളിന്റെ സമീപകാല ഫയലിംഗിൽ, ടിം കുക്ക് അടിസ്ഥാന ശമ്പളം 3 മില്യൺ ഡോളറായും, സ്‌റ്റോക്ക് അവാർഡുകൾ 47 മില്യൺ, 10.7 മില്യൺ നോൺ-ഇക്വിറ്റി ഇൻസെന്റീവ് നഷ്‌ടപരിഹാരം 2.5 മില്യൺ ഡോളറിന്റെ മറ്റ് നഷ്‌ടപരിഹാരവും കൈപ്പറ്റിയതായി വെളിപ്പെടുത്തി.

താരതമ്യപ്പെടുത്തുമ്പോൾ, 2022 സാമ്പത്തിക വർഷത്തിൽ കുക്ക് 99.4 ദശലക്ഷം ഡോളർ സമ്പാദിച്ചു, അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 3 മില്യൺ ഡോളറായിരുന്നു.

നഷ്‌ടപരിഹാരത്തിലെ ഈ വ്യത്യാസം സ്‌റ്റോക്ക് അവാർഡുകൾ മൂലമാണ്, അത് മൊത്തം 83 മില്യൺ ഡോളറും ഇക്വിറ്റി ഇതര ഇൻസെന്റീവ് നഷ്‌ടപരിഹാരമായ 12 മില്യൺ ഡോളറും മറ്റ് നഷ്‌ടപരിഹാരമായ 1.4 മില്യൺ ഡോളറുമാണ്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കമ്പനി പുറത്തു വന്നത്.

അതായത് ഒരു ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള പണം ഒരു മാസം കൊണ്ട് ടീം കുക്ക് സമ്പാദിച്ചുവെന്ന് ചുരുക്കം. എന്ന കാര്യം നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. ആപ്പിളിന്റെ നേട്ടങ്ങളിലും ടിം കുക്കിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്, അദ്ദേഹത്തിന്റെ പ്രതിഫലവും അതിനനുസരിച്ച് ഉയർന്ന തുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഓബർൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ കുക്ക് ആപ്പിൾ എന്ന കമ്പനിയിൽ ചേരും മുമ്പ് നോർത്ത് അമേരിക്കൻ ഫുൾഫിൽമെന്റിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു . ഈ സമയത്ത്, കുക്ക് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടി.

പിന്നീട്, ഇന്റലിജന്റ് ഇലക്ട്രോണിക്സിന്റെ കമ്പ്യൂട്ടർ റീസെല്ലർ വിഭാഗത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ചു. 1997-ൽ അദ്ദേഹം കോംപാക്കിലെ കോർപ്പറേറ്റ് യൂണിറ്റുകളുടെ വൈസ് പ്രസിഡന്റായി ശേഷം ആറ് മാസത്തിന് പിന്നിടുമ്പോഴാണ് ആപ്പിളിൽ സ്ഥാനം ഏറ്റെടുത്തത്. പിന്നീട് കുക്കിന്റ നാളുകളായിരുന്നു. ആപ്പിൾ എന്ന കമ്പനിയിലൂചെ അദ്ദേഹമിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്നു.