അയോദ്ധ്യയിൽ കോടികൾ മുടക്കി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ സ്ഥലം വാങ്ങി

‍‍ഡൽഹി : തന്റെ ആരാധകരെയും ഒപ്പം രാമ ഭക്തന്മാരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോദ്ധ്യയിൽ ഭൂമി സ്വന്തമാക്കിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.


അയോദ്ധ്യയിലെ സെവൻ സ്റ്റാർ എൻക്ളേവിലാണ് ബച്ചൻ സ്ഥലം വാങ്ങിയത്. ഏകദേശം 14.5 കോടി രൂപ നൽകിയാണ് അദ്ദേഹം ഭൂമി സ്വന്തമാക്കിയതെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയില്‍ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയത്.

അയോദ്ധ്യയില്‍ നിന്ന് നാല് മണിക്കൂറാണ് താരത്തിന്റെ ജന്മസ്ഥലമായ പ്രയാഗ്‍രാജിലേക്കുള്ളത്. അയോദ്ധ്യ പ്രതിഷ്‍ഠ നടക്കുന്ന 22നായിരിക്കും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉള്‍പ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ഉദ്ഘാടനം ചെയ്യുക. 51 ഏക്കറിലാണ് സരയൂ പദ്ധതി. 2028ൽ വീട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോർ‍ട്ട്.

അതേ സമയം അയോദ്ധ്യയിൽ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്ക് വച്ച് താരം തന്നെ രം​ഗത്തെത്തി. എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോദ്ധ്യയിലെ സരയുവിനായി അഭിനന്ദൻ ലോധയുടെ ഭവനത്തോടൊപ്പം ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അയോദ്ധ്യയുടെ കാലാതീതമായ ആത്മീയതയും സാംസ്കാരിക സമ്പന്നതയുംനടൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള ഒരു വൈകാരിക ബന്ധം കെട്ടിപ്പടുത്തു. പാരമ്പര്യവും ആധുനികതയും തടസ്സങ്ങളില്ലാതെ സഹകരിക്കുന്ന, എന്നിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വൈകാരിക രേഖ സൃഷ്ടിക്കുന്ന അയോദ്ധ്യയുടെ ആത്മാവിലേക്കുള്ള ഹൃദയസ്പർശിയായ ഒരു യാത്രയുടെ തുടക്കമാണിത്. ആഗോള ആത്മീയ തലസ്ഥാനത്ത് ഞാൻ എന്റെ വീട് പണിയാൻ കാത്തിരിക്കുകയാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments