തിരുവന്തപുരം : മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എം.ടി വാസുദേവന്റെ രാഷ്ട്രീയ വിമർശനം വിവാ​ദത്തിൽ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കെ.എൽ.എഫ്. സാഹിത്യോത്സവ ഉദ്ഘാടന വേദിൽ പിണറായി വിജയൻ ഇരിക്കെയാണ് എം ടി വാസുദേവൻ നായർ രൂക്ഷമായ രാഷ്ട്രീയ വിമർശനം നടത്തിയത്.

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. മുഖ്യ മന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട് എഴുത്തുകാരൻ എം.ടി വാസുദേവൻനായർ നടത്തിയ പ്രസം​ഗത്തിന്റെ ക്ഷീണത്തിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും.


അതേ സമയം എം.ടിയുടേത് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് വ്യക്തമാക്കാനു്ള ശ്രമത്തിലാണ് ൻ.ഇ. സുധീർ.സംഭവം വിവാദമായതോടെ വിഷയത്തിൽ തലയൂരാൻ വിമശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ രം​ഗത്തെത്തി. ഇതൊന്നും താൻ അറിഞ്ഞുെകൊണ്ടായിരുന്നില്ല എല്ലാം എം.ടി മാത്രം തീരുമാനിച്ച് പറഞ്ഞതാണെന്നാണ് സുധീരിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം ടിയുടെ രാഷ്ട്രീയ വിമർശനത്തിൽ സിപിഎമ്മും കെഎൽഎഫ് സംഘാടകസമിതിയും ഒരേ രീതിയിൽ അസ്വസ്തായിരിക്കുകയാണ് . വിഷയം വിവാദമായതോടെ പ്രതികരണവുമായി എം.ടി വാസുദേവൻ നായർ രം​ഗത്തെത്തി. “ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്” ഇതായിരുന്നു എം.ടിയുടെ മറുപടി.