ബീഹാർ : വീണ്ടും ദുരഭിമാനക്കൊല.വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടി വിവാഹിതയായ യുവതിയെയും കുടുംബത്തെയും പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ചന്ദൻ കുമാർ, ചാന്ദിനി കുമാരി,രണ്ടുവയസുകാരി മകൾ എന്നിവരാണ് സ്വന്തം സഹോ​ദരന്റെയും പിതാവിന്റെയും വാശിക്ക് ഇരയായി വെടിയേറ്റ് കൊല്ലപ്പെട്ടത്.

2021ൽ വിവാഹിതയാവരാണ് ചന്ദൻ കുമാർ, ചാന്ദിനി കുമാരി എന്നിവർ. പ്രണയത്തിലായ ഇരുവരും നാടുവിട്ട് പോയി വിവാഹം ചെയ്തവരാണ് .കഴിഞ്ഞദിവസം ചന്ദൻ കുമാറിന്റെ കിടപ്പിലായ പിതാവിനെ കാണാനെത്തിയപ്പോൾ 2021 വന്ന പക തീർക്കുകയായിരുന്നു. ബീഹാറിലെ നൗ​ഗച്ചിയ എന്ന സ്ഥലത്താണ് ദാരുണ സംഭവം. കുടുംബം പുതിയ വീട്ടിലേക്ക് മാറാനിരിക്കെയാണ് ആക്രമണം. ഒരേ പ്രദേശവാസികളായ ഇരുവരും 20-ാം വയസിലാണ് പ്രണയം തുടങ്ങിയത്.

2021ലാണ് ഒളിച്ചോടി വിവാഹം ചെയ്തത്. ഈ വിവാഹം ഒരിക്കലും യുവതിയുടെ കുടുംബം അം​ഗീകരിച്ചിരുന്നില്ല.ചാന്ദിനിയുടെ പിതാവ് പപ്പു സിം​ഗ്, സഹോദരൻ ധീരജ് കുമാർ എന്നിവർ ചേർന്നാണ് കൂട്ടക്കൊല ആസുത്രം ചെയ്ത് നടപ്പാക്കിയത്. യുവതിയും കുടുംബവും പുതിയ വീട്ടിലേക്ക് പോകവേ പപ്പു സിം​ഗും ധീരജ് കുമാറും ഇവരെ വഴിയിൽ തടഞ്ഞ് ആക്രമിച്ചു.

ചന്ദൻകുമാറിനെ ഇരുമ്പ് വടിക്ക് അടിച്ചു വീഴത്തിയ ശേഷം മൂവരെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.സഹോദരനെയും കുടുംബത്തെ കൊലപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെട്ടെന്ന് കേദാർ‌ നാഥ് പറഞ്ഞു. അവർ വന്നത് വയ്യാതെ കിടക്കുന്ന തന്റെ പിതാവിനെ കാണാനായിരുന്നു. വളരെ സന്തോഷത്തിലാണ് അവർ ജീവിച്ചിരുന്നതെന്നും കേദാർ നാഥ് പറഞ്ഞു.