16 വയസ്സുള്ള വിദ്യാർത്ഥിയോട് ലൈം​ഗിക അതിക്രമം. ഹൈ സ്കൂൾ അധ്യാപിക അറസ്റ്റിൽ .ഹെയ്‌ലി ക്ലിഫ്‌ടൻ–കർമാക് എന്ന 26കാരിയായ അധ്യാപികയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎസിലെ മിസോറിയിൽ പുലാസ്കി കൗണ്ടിയിലെ ലാഖ്വെ ഹൈസ്കൂളിലെ ഗണിതാധ്യാപികയാണ് ഹെയ്‌ലി ക്ലിഫ്‌ടൻ–കർമാക് .

ജനുവരി അഞ്ചിന് ടെക്സസിൽനിന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു വിദ്യാർഥി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് 2023 ഡിസംബർ ഏഴിനാണു പീഡനവിവരം പുറത്തുവന്നത്. ഹെയ്‌‍ലിയുടെ പീഡനത്തെ തുടർന്നു തന്റെ പുറംഭാഗത്തുണ്ടായ മുറിവുകൾ പതിനാറുകാരൻ സുഹൃത്തുക്കളെ കാണിച്ചിരുന്നു.

ബാലപീഡനം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപിക്കെതിരെ കേസ് രജിസ്റ്റർ ചെയതത്. 25 ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവയ്ക്കണം. ഇവരെ മിസോറിയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് . വിദ്യാർഥികളുമായി അടുത്തിടപെടുന്ന അധ്യാപികയായാണു ഹെയ്‍ലി സ്കൂളിൽ അറിയപ്പെട്ടിരുന്നത്.

വിവരമറിഞ്ഞയുടൻ പൊലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവർ ആരോപണം നിഷേധിച്ചു. പിന്നീട് അധ്യാപികയുടെ ഫോൺ പരിശോധിച്ച പോലീസ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ തെളിവായ് വിദ്യാർഥിയുമായുള്ള ഹെയ്‍ലിയുടെ ചാറ്റ് കണ്ടെടുത്തു.


അതേ സമയം സംഭവം തന്റെ ശ്രദ്ധയിൽപെ‌ട്ടിരുന്നു എന്ന് വിദ്യാർത്ഥിയുടെ പിതാവ് ഏറ്റു പറഞ്ഞു . സ്കൂളിൽ മകനുമായി അധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മറ്റു വിദ്യാർഥികളെ ‘നിരീക്ഷകരായി’ നിയോഗിച്ചിരുന്നതായും പിതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പീഡനവിവരം മറച്ചുവച്ചതിനു വിദ്യാർഥിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.