മൂവാറ്റുപുഴ : അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാംപ്രതി 13 വർഷത്തിന് ശേഷം പിടിയിലായി.ഒന്നാം പ്രതി സവാദാണ് കണ്ണൂരിലെ മട്ടന്നൂരില്‍ വച്ച് എന്‍.ഐ.എയുടെ പിടിയിലായത്. മട്ടന്നൂര്‍ ബേരത്തെ വാടകവീട്ടില്‍ ആശാരി പണിക്കാരൻ എന്ന വ്യാചേനയാണ് ഇയാൾ 13 വർഷം ഒളിവിൽ കഴിഞ്ഞത്.

ഷാജഹാന്‍ എന്ന പേരിലായിരുന്നു താമസം. ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് പ്രതി ഒളിവിൽ കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അയല്‍ക്കാരുമായി ഒരു ബന്ധവുമില്ലായിരുന്ന ഇയാൾ ഒരു കേസിലെ പ്രതിയെന്ന് അറിയില്ലായിരുന്നുവെന്നും നാട്ടുകാര്‍ കൂട്ടിച്ചേർത്തു .

2010 ജൂലൈ നാലിനാണ് ടി.ജെജോസഫിന്‍റെ കൈ സവാദ് വെട്ടിമാറ്റിയത്. പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയ പ്രഫസര്‍ ടി ജെ തോസഫിന്റെ കൈ വെട്ടിയശേഷം കടന്നു കളഞ്ഞ സവാദ് നീണ്ട 13 വർഷമാണ് പോലീസിൻ‍്റെ കൈയ്യെത്തും ദൂരത്ത് ഒളിവിൽ കഴിഞ്ഞത്.കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് അന്ന് സവാദ് നാട് വിട്ടത് . ആയുധവും അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൃത്യത്തിനുശേഷം സവാദ് ബാംഗ്ലൂര്‍ക്ക് കടന്നെന്നായിരുന്നു അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയത് . എന്‍ഐഎ അന്വേഷണം ഏറ്റെടുത്തശേഷവും സവാദിനായി രാജ്യത്ത് പലയിടത്തും വലവിരിച്ചിട്ടും പിടികൂടാനായില്ല.ഇതിനിടെ വിദേശത്തേക്ക് കടന്നെന്നും അഭ്യൂഹമുണ്ടായിരുന്നു . ഒടുവിൽ കണ്ണൂരിൽ നിന്ന് പ്രതിയെ കണ്ടെത്തിയിരിക്കുകയാണ്.

പൗരന്‍ എന്ന നിലയില്‍ നിയമവ്യവസ്ഥയുടെ വിജയമായി കാണുവെന്നാണ് സംഭവത്തില്ഡ പ്രഫ. ടി.ജെ.ജോസഫിന്റെ പ്രതികരണം. ഇരയെന്ന നിലയില്‍ പ്രത്യേകിച്ച് ഒരു ഭാവവുമില്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന് മുന്നിലേക്ക് വരുന്നില്ലെന്നും ടി.ജെ.ജോസഫ് മൂവാറ്റുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.