തിരുവനന്തപുരം: ബജറ്റിൽ ലീവ് സറണ്ടർ നിർത്താൻ നീക്കം. സാമ്പത്തിക ശാസ്ത്ര പണ്ഡിതരുമായി ധനമന്ത്രി ബാലഗോപാൽ നടത്തിയ പ്രീ ബജറ്റ് ചർച്ചയിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്ന് വന്നത്.

ഒരു മാസത്തെ ശമ്പളം ആണ് ലീവ് സറണ്ടർ ആയി ലഭിക്കുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലീവ് സറണ്ടർ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.

6 ഗഡു ഡി എ കുടിശികയാണ്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് . ബജറ്റിൽ കേന്ദ്ര ജീവനക്കാർക്ക് 2024 ജനുവരി മുതൽ ലഭിക്കേണ്ട ഒരു ഗഡു ഡി എ നിർമ്മല സീതാരാമൻ പ്രഖ്യാപിക്കും. അതോടെ കേരളത്തിൽ 7 ഗഡു ഡി എ കുടിശിക ആകും.

സംസ്ഥാന ബജറ്റിൽ കുടിശിക ഡി . എ യുടെ പകുതിയെങ്കിലും ബാലഗോപാൽ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും.

നികുതി വരുമാനം വർദ്ധിപ്പിക്കണം, കാർ വാങ്ങാൻ 10 ലക്ഷം സീലിംഗ് ഏർപ്പെടുത്തണം എന്നൊക്കെയാണ് ഉയർന്ന് വന്ന മറ്റ് നിർദ്ദേശങ്ങൾ. പരമാവധി പെൻഷൻ 50000 രൂപ ആയി നിജപ്പെടുത്തണം എന്ന വിദഗ്ധ ഉപദേശവും ധനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 2 നാണ് കേരള ബജറ്റ്