‌​ഗുജറാത്ത് ​: ​ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ പഖ്യാപനവുമായി അദാനി ​ഗ്രൂപ്പ്.വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ​ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ശതകോടീശ്വരനായ ഗൗതം അദാനി ജനുവരി 10 ന് പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കുക എന്നതാ‌ണ് ഇതിൽ പെടുന്ന പ്രധാന പദ്ധതി.

മാത്രമല്ല നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കവെ ഗൗതം അദാനി പറഞ്ഞു.

കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, അദാനി ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചിട്ടുണ്ട്. ആപ്പിൾ-ടു-എയർപോർട്ട് ഗ്രൂപ്പ് ഇപ്പോൾ കച്ചിൽ 30 GW ശേഷിയുള്ള ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കുന്നു, അത് 25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, അത് ബഹിരാകാശത്തുനിന്നും കാണാൻ കഴിയുമെന്നദ്ദേഹം കൂട്ടിച്ചേർത്തു.

2014 മുതൽ, ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്, ഇത് ജിയോപൊളിറ്റിക്കൽ, പാൻഡെമിക് സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സമാനതകളില്ലാത്തതാണ്.

അതേ സമയം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ 42,700 കോടി രൂപയുടെ വൻകിട നിക്ഷേപം പ്രഖ്യാപിച്ച് അദാനി ​ഗ്രൂപ്പ് രം​ഗത്തെത്തിയിരിന്നു. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് (Adani Group) തമിഴ്‌നാടുമായി ധാരണാപത്രം ഒപ്പുവച്ചു. 24,500 കോടി രൂപ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അടുത്ത 5-7 വർഷത്തിനുള്ളിൽ മൂന്ന് പമ്പ് സംഭരണ ​​പദ്ധതികളിലേക്ക് നിക്ഷേപിക്കും.