Crime

റീല്‍സ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയ ഭര്‍ത്താവിനെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

പട്‌ന: യുവതീയുവാക്കളുടെ ഹരമായ ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ പേരില്‍ കൊലപാതകം. ബിഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയത്.

വീട്ടുകാരുടെ സഹായത്തോടെയാണ് കൊലപാതകം. ബിഹാര്‍ ബെഗുസരായി സ്വദേശി മഹേശ്വര്‍ കുമാര്‍ റായ് എന്ന 25 വയസ്സുകാരനാണ് ജീവന്‍ നഷ്ടമായത്.

സംഭവത്തില്‍ മഹേശ്വറിന്റെ ഭാര്യ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം അരങ്ങേറിയത്.

കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ ഇടയ്ക്കു മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ ഇടുന്നതിനെ ചൊല്ലി മഹേശ്വര്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

Ranikumar Instagram Reels Bihar

ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്‌സുള്ള റാണി തന്റെ പേജില്‍ 500 ഓളം റീലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്.

കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് മഹേശ്വര്‍ കൊല്‍ക്കത്തയില്‍നിന്ന് ബെഗുസരായിയിലെ വീട്ടില്‍ എത്തിയത്. റാണി അവരുടെ വീട്ടിലായിരുന്നു ഈ സമയം. റാണിയുടെ വീട്ടിലെത്തിയ മഹേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീല്‍സ് ഇടുന്നതിനെതിരെ വഴക്കുണ്ടാക്കിയതായാണു വിവരം.

തുടര്‍ന്ന് റാണിയും ബന്ധുക്കളും കൂടി ഇയാളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. മഹേശ്വറിന്റെ സഹോദരന്‍ റൂദല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *