ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് KSRTC

തിരുവനന്തപുരം : ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ക്രമീകരിച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി. പുതിയതായി തീരുമാനിച്ച 11, 12 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നുമാണ് ചെന്നൈ സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പുതിയ ബസ്സ് സര്‍വ്വീസുകളുടെ സമയക്രമങ്ങള്‍ ഇങ്ങനെയാണ് 11ന് 18:30 തിരുവനന്തപുരം-ചെന്നൈ, 19:30 എറണാകുളം-ചെന്നൈ, 18:00 കോട്ടയം-ചെന്നൈ.12ന് 18:30 ചെന്നൈ-തിരുവനന്തപുരം, 17:30 ചെന്നൈ-എറണാകുളം, 18:00 ചെന്നൈ-കോട്ടയം .

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാവുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.അല്ലെങ്കില്‍ തിരുവനന്തപുരം: 0471-232 3886, എറണാകുളം: 0484-237 2033, കോട്ടയം: 0481 256 2908 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments