കര്‍ണാടക : കോവിഡ് 19 വീണ്ടും വില്ലനാകുന്നു. കര്‍ണാടകയില്‍ 75%ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 260 കേസുകളാണ് ഒറ്റരാത്രികൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് . പുതിയ 260 കേസുകളില്‍, 134 എണ്ണം സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്നുള്ളതാണ്, ഇത് നഗരത്തില്‍ 624 സജീവ കേസുകളാണ്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 1,175 ആയി ഉയര്‍ന്നു. കര്‍ണാടകയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40.91 ലക്ഷമാണ്. കര്‍ണാടകയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

അതേ സമയം കേരളത്തില്‍ കോവിഡ് കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 2 പേര്‍ മരിച്ചു.