മോദി ഗ്യാരന്റി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ എം പി. തൃശൂരിൽ ബിജെപി പ്രതീക്ഷ വെക്കുന്നത് വെറുതെയെന്നും മുരളീധരൻ വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചപ്പോൾ പലരും പോയെങ്കിലും അതൊന്നും ബിജെപി വോട്ടാകില്ല.

ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി പറഞ്ഞാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. താൻ മത്സരിച്ചാൽ അത് തന്നെയാകും. മത്സരത്തിൽ നിന്നും പിന്മാറാനാണ് ആഗ്രഹം. എന്നാൽ പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം.