അബുദാബി: എം.എ യൂസഫലിയുടെ 50 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ.
സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്.
സംഘർഷ മേഖലകളിൽ നിന്നുള്ളവർക്കും പിന്നോക്ക അവസ്ഥയിലുള്ളവർക്കുമാണ് സൗജന്യ ശസ്ത്രക്രിയ നൽകുക. അതോടൊപ്പം യുഎഇയിലും ഒമാനിലും വ്യാപിച്ചുകിടക്കുന്ന ബുർജീൽ ഹോൾഡിംഗ്സിന്റെ ആശുപത്രികളിലും ഇന്ത്യയിലെ അദ്ദേഹത്തിന്റെ ആശുപത്രികളിലും ശസ്ത്രക്രിയകൾ നടത്തും.
യൂസഫലിയുടെ മരുമകനും മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ബുർജീൽ ഹോൾഡിംഗ്സിന്റെ ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ ആണ് ഈ ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ സംരംഭം.
യു.എ.ഇയിൽ യൂസഫലിയുടെ സ്വപ്‌നനേട്ടങ്ങൾക്കും ജീവകാരുണ്യ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്കും ആദരമർപ്പിച്ചാണ് സംരംഭം. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി 1973 ഡിസംബർ 31 ന് യു.എ.ഇയിൽ വന്നിറങ്ങി ആരംഭിച്ച വ്യവസായം അൻപത് വർഷം പിന്നിട്ടിരിക്കുമ്പോൾ പൂർണ പിന്തുണ നൽകുകയാണ് കുടുംബം. പാവപ്പെട്ടവനെ കണ്ടറിഞ്ഞ് സഹായിക്കുന്ന അദ്ദേഹത്തിന്റെ ശീലം ഓരോ പ്രവാസികൾക്കും മാതൃകയായി മാറുകയാണ്.
ആയിരങ്ങൾക്ക് സ്നേഹ സ്പർശമേകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സേവന നിരതമായ ജീവിതത്തിന്റെ സന്ദേശം പുതു തലമുറയ്ക്ക് പകരാൻ കുരുന്നുകൾക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി വഴിയൊരുക്കും. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്.
- മണ്ണിടിച്ചിൽ ഭീഷണി : വയനാട് കളക്ടർ ഔദ്യോഗിക വസതിയൊഴിയുന്നു
- പോണ്ടിംഗ് ഇനി പഞ്ചാബിൻ്റെ ആശാന് : കരാര്‍ 2028 വരെ
- ഫ്രീ… ഫ്രീ… ഫ്രീ… ഒരു വര്‍ഷത്തെ സൗജന്യ എയര്‍ ഫൈബര്‍ കണക്ഷനുമായി ജിയോ
- നായ കാരണം ഗര്‍ഭം അലസി, ഉടമ പന്ത്രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി
- നിപയിൽ ആശ്വാസം; 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി