തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കാണിച്ച കാര്‍ടൂണ്‍ വീഡിയോ വഴി പ്രതികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം വിജയിച്ചില്ല. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടി ലാപ്‌ടോപ്പില്‍ കാര്‍ടൂണ്‍ കാണിച്ചിരുന്നു.

ലാപ്‌ടോപ് കണ്ടെത്താന്‍ ഡി.ഐ.ജി ആര്‍.നിശാന്തിനി ഗൂഗിളിനെ നേരിട്ട് ബന്ധപ്പെട്ടു. എന്നാല്‍, വിവരം കൈമാറാന്‍ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതിനാല്‍ ഫലം കിട്ടുമ്പോള്‍ തെളിവായി ഉള്‍പ്പെടുത്തും.

കേസില്‍ കെ.ആര്‍.പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരെ ഇന്നലെ സംസ്ഥാനം വിട്ടതിനു പിന്നാലെ തെങ്കാശിയില്‍ നിന്നു പിടികൂടി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

DIG R.Nishanthini IPS appreciated the Special Police Investigation Team.

രണ്ടുകോടി രൂപയുടെ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്തുക ലക്ഷ്യമെന്നുമുള്ള പ്രതിയുടെ നിര്‍ണായകമൊഴി പുറത്തുവന്നിരുന്നു. പത്തുലക്ഷം രൂപ വാങ്ങിയെടുക്കുകായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത് ഭാര്യയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും വീട്ടിലേക്ക് ഫോണ്‍ ചെയ്തതും ഇവര്‍ തന്നെയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണ ശ്രമിച്ചു. നടത്തിയത് ഒരുവര്‍ഷത്തെ തയാറെടുപ്പെന്നും മൊഴി നല്‍കി.