സമാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളിലൊന്നാണ് വാട്സ്ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില് മെസ്സേജ് അയക്കാനും, കോള്‍ ചെയ്യാനും, ഫയലുകളും ഫോട്ടോകളും അയക്കാനും ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇപ്പോള്‍ വാട്സ്ആപ്പിനെയാണ്. നിലവില്‍ ഇതിന്റെ സേവനങ്ങളില്‍ ഭൂരിഭാഗവും സൗജന്യമാണെങ്കിലും അതിന് മാറ്റം വരാന്‍ പോകുകയാണ്.
ബാക്കപ്പ് സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നിലവില്‍ സൗജന്യമായി ലഭിക്കുന്ന സേവനത്തിനാണ് ഇനിമുതല്‍ മാസവരിസംഖ്യ നല്‍കേണ്ടി വരിക. ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബിസിനസ് ബീറ്റ 2.23.24.21 വെര്ഷന് അപ്ഡേറ്റില്‍, വാട്ട്സ്ആപ്പ് ബാക്കപ്പുകള്‍ക്കായി അണ്‍ലിമിറ്റഡ് സ്റ്റോറേജ് ക്വാട്ട നല്‍കുന്നത് നിര്‍ത്താനാണ് വാട്ട്സ്ആപ്പും ഗൂഗിളും തയ്യാറെടുക്കുന്നത്.
ഒരു പ്രധാന മുന്നറിയിപ്പ് എന്ന നിലയില്‍, മറ്റ് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ വാട്സ്ആപ്പ് ബാക്കപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് സമാനമായി, ആന്‍ഡ്രോയിഡ് വാട്സ്ആപ്പ് ബാക്കപ്പുകള്‍ ഉടന്‍ തന്നെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ ക്ലൗഡ് സ്റ്റോറേജ് പരിധിയിലേക്ക് മാറാന്‍ തുടങ്ങും.
ഈ മാറ്റം 2023 ഡിസംബര്‍ ആദ്യത്തോടെ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കും പിന്നീട് ക്രമേണ അടുത്ത വര്‍ഷം ആദ്യം മുതല്‍ ആന്‍ഡ്രോയിഡിലെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളിലും എത്തുമെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
2023 ഡിസംബര്‍ മുതല്‍, വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാറ്റം അനുഭവപ്പെടും. തുടര്‍ന്ന് 2024-ന്റെ തുടക്കത്തില്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളിലും ഈ മാറ്റം എത്തും. ഡ്രൈവ്, ജിമെയില്‍, ഫോട്ടോസ് എന്നിവയ്ക്കെല്ലാമായി ലഭിക്കുന്ന 15ജി.ബി സൗജന്യ സ്റ്റോറേജിലേക്ക് വാട്സ്ആപ്പ് ബാക്കപ്പും ഉള്‍പ്പെടുത്തും. പരിധിയില്‍ എത്തുന്ന ഉപയോക്താക്കള്‍ക്ക് ബാക്കപ്പുകള്‍ തുടരാന്‍ നിലവിലെ ഡാറ്റ ഡിലീറ്റ് ആക്കുകയോ, അധിക സ്റ്റോറേജിനായി ഗൂഗിള്‍ വണ്‍ ഉപയോഗിക്കുകയോ ചെയ്യാം. മറ്റ് പ്ലാറ്റ്ഫോമുകളുമായി ആന്‍ഡ്രോയിഡ് ബാക്കപ്പ് വിന്യസിക്കുകയും വിശ്വാസ്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 15ജി.ബി സൗജന്യ ക്ലൗഡ് സ്റ്റോറേജില്‍ ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന് തുടര്‍ന്നും ഉണ്ടായിരിക്കും. ഈ പരിധി കവിയുന്നവര്‍ക്ക്, അനാവശ്യ ചാറ്റുകളോ മീഡിയയോ ഡിലീറ്റാക്കി സ്പോസ് സൃഷ്ടിച്ച് പണം നല്‍കാതെ സേവനം തുടരാം. അല്ലെങ്കില്‍, ഗൂഗിള്‍ വണ്‍ പ്ലാന്‍ സബ്സ്ക്രൈബ് ചെയ്ത് അധിക സ്റ്റോറേജ് തിരഞ്ഞെടുക്കാം, ഏറ്റവും ചിലവ് കുറഞ്ഞ പ്രതിമാസ തുക 100ജി.ബിക്ക് 130 രൂപയാണ്.
- ‘കേന്ദ്രം വന്‍ പരാജയം’. തുറന്നടിച്ച് അശോക് ഗെലോട്ട്
- സയണിസ്റ്റ് ഭരണകുടത്തിനും അമേരിക്കയ്ക്കും തിരിച്ചടി നിശ്ചയമെന്ന് ഇറാന്
- സർക്കാർ ജീവനക്കാരുടെ ശമ്പളം: സംസ്ഥാന വരുമാനത്തിന്റെ 21.88 % മാത്രം
- സർഫറാസ് എങ്ങനെ എട്ടാമനായി; ബോധമില്ലേ ഇവർക്കൊന്നും: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
- ഭര്‍ത്താവ് കിടന്ന കിടക്കയില്‍ രക്തക്കറ. ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് തുടപ്പിച്ച് ആശുപത്രി ജീവനക്കാര്‍