
Kerala
പത്തനംതിട്ടയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍
പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍, യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- ലോകകപ്പിന് വേദിയാകാൻ അനന്തപുരിയുടെ ഗ്രീൻഫീഡ് സ്റ്റേഡിയം
- ഒരു വിക്കറ്റ് വിജയവുമായി ഡൽഹിയുടെ തുടക്കം | IPL 2025 LSG Vs DC
- ‘ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല’; അടിയന്തര പ്രമേയത്തെ തുടർന്ന് മന്ത്രിയുടെ ഉറപ്പ്
- ടൈപ്പിസ്റ്റ്/ഓഫീസ് അറ്റൻഡന്റ് നിയമന നിരോധനം: വിവാദ ഉത്തരവ് പിൻവലിച്ചു
- ശമ്പള പരിഷ്കരണ കമ്മീഷൻ വൈകും; തീരുമാനം എടുത്തിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ