കോഴിക്കോട് പേരാമ്പ്രയില്‍ സെയില്‍സ് ഗേളിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കടയുടമ അറസ്റ്റില്‍. പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ ചേനായി റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെയാണ് സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി.

പരാതിയില്‍ കേസെടുത്ത പോലീസ് യുവതിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തത്. കടയിലെ കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.