മാറാൻ പറഞ്ഞവർക്കുള്ള മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ: മേക്കോവറിൽ പ്രശംസിച്ച് ആരാധകർ

നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഇതില്‍ ധ്യാൻ ശ്രീനിവാസിന്റെ സിനിമകളെക്കാള്‍ കൈയടി നേടിയത് സോഷ്യല്‍ മീഡിയ അഭിമുഖങ്ങളായിരുന്നു.

കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ധ്യാനിന്റെ ശരീരത്തെക്കുറിച്ചും സോഷ്യല്‍ മീഡിയകളില്‍ ചിലപ്പോഴൊക്കെ ചർച്ചയായിട്ടുമുണ്ട്. ഇപ്പോഴിതാ ധ്യാനിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പൊതു പരിപാടികളില്‍ നിന്നുമൊക്കെ ധ്യാൻ ചെറിയ ബ്രേക്ക് എടുത്തിരുന്നു.

പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറിന് വേണ്ടിയാണ് ഇങ്ങനൊരു ഇടവേളയെന്നാണ് അറിയുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ പ്രി പ്രൊഡക്ഷൻ വർക്കുകള്‍ പുരോഗമിക്കുകയാണ്. നിവിൻ പോളിക്കൊപ്പം ധ്യാനും ചിത്രത്തിലൊരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ച് പഴയ ഫിറ്റ്‌നെസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ധ്യാൻ.

വണ്ണം കുറച്ച ധ്യാനിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ധ്യാനിന്റെ ലുക്കിൽ വന്ന മാറ്റത്തെ പ്രശംസിച്ച് അടുത്ത സുഹൃത്തും സിനിമാതാരവുമായ അജു വർഗീസും എത്തിയിരുന്നു. സ്വയം പ്രഖ്യാപിത ഉഴപ്പനും ഇന്റർവ്യൂ സ്റ്റാറുമായ വ്യക്തി ക്യാരക്ടറിന് വേണ്ട അളവിൽ കറക്ട് സൈസിൽ എത്തി. അത് ഭയങ്കര ബഹുമാനമുണ്ടാക്കി. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ സ്‌നേഹം ഇരട്ടിക്കുമെന്ന് ഞാൻ കരുതുന്നു.

ആ ക്യാരക്ടറിന്റെ രൂപത്തിൽ എത്തിയില്ലെങ്കിൽ വേറെയാളെ കാസ്റ്റ് ചെയ്യുമെന്ന് വിനീത് ഒരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞു. ധ്യാനിന്റെ ഈ മാറ്റം കൈയടിക്കേണ്ട കാര്യമാണെന്നും അജു വർഗീസ് വ്യക്തമാക്കി. നന്നായി കഷ്ടപ്പെട്ടു. അത്ര നല്ല വേഷമാണെന്നും അജു ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് ശേഷത്തിൽ അജു വർഗീസും ഒരു വേഷം ചെയ്യുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments