
ജന്മദിനത്തില് കിങ് കോലിയുടെ റെക്കോര്‍ഡ് നേട്ടം; സെഞ്ചുറിയില്‍ സച്ചിനൊപ്പം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തന്റെ 49ാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ് കോലി.
ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് താരം. അതേസമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 327 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരിക്കുകയാണ്.
ഏറ്റവും ഗംഭീരമായ ഇന്നിംഗ്സാണ് കോലി കാഴ്ച്ചവെച്ചിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ ജയിച്ച ചരിത്രമാണ് ഈഡന് ഗാര്‍ഡന്‍സിന് കൂടുതലായും ഉള്ളത്.

തീരുമാനം ശരിയെന്ന് തരത്തില്‍ വെടിക്കെട്ടോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മ (40) യായിരുന്നു തുടക്കമിട്ടത്. 24 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സറും അടിച്ച് രോഹിത് മടങ്ങുമ്പോള്‍ 5.5 ഓവറില്‍ 62 റണ്‍സ് എത്തിയിരുന്നു.
ഏഴ് ടീമുകള്‍ക്കെതിരേയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര, ജാക്സ് കാലിസ് എന്നിവരും അഞ്ച് ടീമുകള്‍ക്കെതിരേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്കോറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് കോലി 50ലധികം റണ്‍സ് നേടുന്നത്.
121 പന്ത് നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 101 റണ്‍സോടെ കോലി പുറത്താവാതെ നിന്നു. ശ്രേയസ് അയ്യര്‍ 77 റണ്‍സും രോഹിത് ശര്‍മ 40 റണ്‍സും നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.
പ്ലേയിങ് 11: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡെര്‍ ഡ്യുസെന്, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്സെന്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, തബ്രെയ്സ് ഷംസി.
- ശമ്പളം 27.23 ലക്ഷം! വേണ്ടെന്ന് വച്ച മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ
- ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിച്ചില്ല; ജീവനക്കാരെ കബളിപ്പിച്ച് കെ.എൻ. ബാലഗോപാൽ
- 2025 ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ ഫുൾ ത്രോട്ടിൽ ഇന്ത്യയിൽ; വില 12.60 ലക്ഷം
- 15,000 കോടി രൂപ തിരികെ നൽകാൻ ഇഡി; ഇതുവരെ നൽകിയത് 31,951 കോടി; സാമ്പത്തിക തട്ടിപ്പ് ഇരകൾക്ക് ആശ്വാസം
- ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും രോഹിത്തിനും വിരാടിനും 7 കോടി രൂപയുടെ കരാർ ലഭിച്ചത് എന്തുകൊണ്ട്? | BCCI Central Contracts