കല്‍പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ഈ മാസം 14ന് കല്‍പ്പറ്റയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ സുരേന്ദ്രന് നോട്ടീസ് നല്‍കി. വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദിവാസി നേതാവ് സി കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. ജാനുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നാണ് കേസ്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.