പത്തനംതിട്ട: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ റിവ തോളൂര്‍ ഫിലിപ് കസ്റ്റഡിയില്‍. എസ്ഡിപിഐ ആണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പത്തനംതിട്ട പൊലീസാണ്പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോഴഞ്ചേരി തെക്കേ മലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ നേതാക്കളാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്. എസ്പിയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട പൊലീസ് കേസെടുക്കുകയായിരുന്നു.