സിനിമ – സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോന്‍. ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments