താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. അവധി ദിനത്തില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും.

രൂക്ഷമായ ഗതാഗതകുരുക്കാണ് ഇക്കഴിഞ്ഞ ആഴ്ച്ച താമരശേരി ചുരത്തില്‍ ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം വലഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments