തിരുവനന്തപുരം ∙ സോളർ ലൈംഗിക പീഡന ആരോപണ കേസിൽ കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി.

എംപിമാരായ ഹൈബി ഈഡനും അടൂർ പ്രകാശിനും ഒപ്പം എ.പി.അനിൽ കുമാറിനുമെതിരായുള്ള ആരോപണം തള്ളി കോടതിയിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.