നിലമ്പൂരില്‍ വെച്ച് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെത്തു

ഓണ്‍ലൈന്‍ മാധ്യമം ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. തൃക്കാക്കര പൊലീസ് രജ്സ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

ഈ കേസില്‍ ഇന്ന് ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റു ചെയ്തത്.

നേരത്തെ നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയയുടെ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ ഷാജന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.