ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ഉയര്‍ന്ന സംഘടനാ വേദിയായ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു.
കേരളത്തില്‍നിന്ന് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി.
കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. ആകെ 39 അംഗ പ്രവര്‍ത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പം എക്‌സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
രാജസ്ഥാനില്‍നിന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനാണു സച്ചിനു താല്‍പര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാന്റ്്, പകരം പദവിയെന്ന നിലയിലാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
ജി23 അംഗങ്ങളായ മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തക സമിതിയിലുണ്ട്. അതേസമയം, മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാര്‍ പ്രവര്‍ത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍
മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ്വിജയ് സിങ്, പി.ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്‍, അജയ് മാക്കന്‍, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്വി, സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജി.എ.മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്‍, കമലേശ്വര്‍ പട്ടേല്‍, കെ.സി.വേണുഗോപാല്‍
English Summery : Indian National Congress Announced the members of the Working Committee, party’s key decision-making body.