ബാങ്ക് ജീവനക്കാരിയുടെ മരണം; ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനമെന്ന് വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

കണ്ണൂർ: അടുത്തിലയിൽ ഭർതൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകുന്നുവെന്ന് കുടുംബം. ഭർതൃവീട്ടിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ദിവ്യ സുഹൃത്തിനോട് സംസാരിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു.

സംഭവ ദിവസം രാത്രിയും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് ചാറ്റിൽ ദിവ്യ സംസാരിച്ചിരുന്നു. ‘ഭർത്താവും ഭർതൃമാതാവും ചേർന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭർതൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്. ദിവ്യ സുഹൃത്തായ അപർണയോട് സംസാരിച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ദിവ്യ താൻ അനുഭവിച്ച പ്രശ്നങ്ങളെകുറിച്ച് തുറന്ന് സംസാരിക്കുന്നത്.

ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപർണ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ദിവ്യയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. അമ്മയെ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചത് കണ്ടു എന്ന് ദിവ്യയുടെ മകൻ നേരത്തേ മൊഴി നൽകിയിരുന്നു. അതിലും പൊലീസ് അന്വേഷണം തുടങ്ങിയില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments