ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ട് നേരത്തെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി കേന്ദ്രസര്‍ക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചതായും തമിഴ്നാടിന് ശേഷം മെട്രോ പദ്ധതികള്‍ ആരംഭിച്ച നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇതിനകം ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട് ഹിന്ദി വിരുദ്ധ നിലപാടായി ദ്വിഭാഷാ നയം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നിര്‍ബന്ധിത ത്രിഭാഷാ നയമുള്ള ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കാത്തതിനാലാണ് ഈ ഫണ്ടുകള്‍ തടഞ്ഞുവച്ചത്. തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആവര്‍ത്തിച്ച് അറസ്റ്റു ചെയ്യുന്ന സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു, തമിഴ്നാടിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദിയില്‍ നിന്ന് വേഗത്തിലുള്ള നടപടി പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ സോണിയ ഗാന്ധിയുമായും സ്റ്റാലിന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.