Business

വഞ്ചനാകേസ്; 600 മില്യണ്‍ ഡോളറിൻ്റെ ബോണ്ട് വില്‍പ്പന റദ്ദാക്കി അദാനി ഗ്രൂപ്പ്

മുംബൈ: ഗൗതം അദാനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തപ്പെട്ടതോടെ അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജി സബ്‌സിഡിയറി വ്യാഴാഴ്ച 600 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ബോണ്ട് വില്‍പ്പന റദ്ദാക്കി.

വഞ്ചനാക്കുറ്റം ചുമത്തപ്പെട്ടതോടെ നിര്‍ദിഷ്ട യുഎസ്ഡി-ഡിനോമിനേറ്റഡ് ബോണ്ട് ഓഫറുകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) സിവില്‍ കേസിലും അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *