കാര്‍ പാര്‍ക്കിങ് തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍, ശ്രീനഗറില്‍ യുവാവ് കൊല്ലപ്പെട്ടു

ശ്രീനഗര്‍; കാര്‍ പാര്‍ക്കിങ്ങുമായി നടന്ന തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ് ഈ സംഭവം നടന്നത്. സരീഫ് അഹമ്മദ് മിര്‍ എന്ന യുവാവാണ് പ്രതി. സരീഫിന്റെ കുത്തേറ്റ് പ്രദേശവാസിയായ യുവാവാണ് കൊല്ലപ്പെട്ടത്. ഞായാറാഴ്ച്ച രാവിലെ തങ്ങളുടെ കടകള്‍ക്ക് സമീപം വാഹന പാര്‍ക്ക് ചെയ്യാന്‍ പാടില്ലായെന്ന് അഹമ്മദ് മിര്‍ യുവാവിനോട് പറഞ്ഞു.

തുടര്‍ന്ന് കടയുടമയും കാറുടമയും തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ ദേഷ്യം വന്ന മിര്‍ യുവാവിനെ കുത്തുകയായിരുന്നു. ഉടനെ യുവാവിനെ ശ്രീനഗറുള്ള എസ്എംഎച്ച്എസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മിര്‍ എന്ന യുവാവിനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങളുടെ പെരുപ്പവും പാര്‍ക്കിങ് സ്ഥലങ്ങളുടെ അപര്യാപ്തതയും കാരണം ശ്രീനഗറില്‍ ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ആദ്യമായിട്ടാണ് അത് ഒരു കൊലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments