ഗോരഖ്പൂര്‍: മദ്യപാനം എതിര്‍ത്ത പിതാവിനെ മകന്‍ അടിച്ചു കൊന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഫാനില്‍ കെട്ടി തൂക്കാന്‍ ശ്രമിച്ചു. ഗൊരഖ്പൂര്‍ സ്വദേശിയായ കനയ്യ തിവാരിയാണ് പിതാവായ സത്യപ്രകാശ് തിവാരിയെ തലയില്‍ കല്ലുകൊണ്ടടിച്ച് കൊന്നത്. പിതാവിനെ ഇഷ്ടികകൊണ്ടാണ് കനയ്യ തലയ്ക്കടിച്ചത്. തുടര്‍ന്ന് ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ സീലിങ് ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു.
ഉത്തര്‍പ്രദേശ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.ഒരു ഇഷ്ടികയുമായി മകന്‍ പിതാവിനെ കൊല്ലുമെന്ന് ആക്രോശിച്ച് ചെല്ലുകയും ഇഷ്ടിക വൃദ്ധനു നേരെ എറിയുകയും ചെയ്തു. പക്ഷേ അത് കൊണ്ടിരുന്നില്ല. തുടര്‍ന്ന് പിതാവ് കൈവശം വച്ചിരുന്ന വടിയില്‍ പിടിച്ച് കനയ്യയെ അടിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വീണ്ടും കല്ലെടുത്ത് കനയ്യ അടിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സത്യപ്രകാശ് മരണപ്പെട്ടു. മകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സത്യപ്രകാശ് തിവാരിയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഏകമകനായ കനയ്യയ്‌ക്കൊപ്പം ഗ്രാമത്തിലാണ് സത്യപ്രകാശ് താമസിച്ചത്. ഇരുവരും കൂലിപ്പണിക്കാരായിരുന്നു. ദിവസവും കനയ്യ മദ്യപിക്കുകയും വീട്ടില്‍ വഴക്കിടുകയും ചെയ്യുമായിരുന്നുവെന്ന് സമീപവാസികള്‍ വ്യക്തമാക്കി.