തല്ലിത്തകർത്ത് യുവ ഇന്ത്യ: ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു

ഒന്നാം ടി20 ക്രിക്കറ്റിൽ 49 പന്തുകൾ ബാക്കിനിൽക്കേ ഏഴുവിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ.

india vs bangladesh t20 i series

ഗ്വാളിയോറിൽ പിറന്ന ചരിത്രത്തെ മോശമാക്കിയില്ല, ആരംഭത്തിൽ തന്നെ തകർത്തങ്ങ് കളിച്ച് ഇന്ത്യയുടെ യുവനിര ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ അനായാസ ജയം സമ്മാനിച്ചു.

128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു, പേസ് ബൗളർ മായങ്ക് യാദവും ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റംകുറിച്ചു. ബൗളർമാരാണ് ഇന്ത്യയുടെ അനായാസ ജയത്തിന് അടിത്തറയൊരുക്കിയത്.

അർഷ്ദീപ് സിങ് 3.5 ഓവറിൽ 14 റൺസിന് മൂന്നുവിക്കറ്റ് നേടിയപ്പോൾ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ സ്പിന്നർ വരുൺ ചക്രവർത്തി 31 റൺസിന് മൂന്നുവിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി.

ഓപ്പണറായി സഞ്ജു

ബാറ്റിങ്ങിൽ ഓപണർമാ​രായെത്തിയ സഞ്ജു സാംസണും അഭിഷേക് വർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ, രണ്ട് ഓവറിൽ 25 റൺസ് ചേർത്ത കൂട്ടുകെട്ട് അഭിഷേക് ശർമയുടെ (ഏഴ് പന്തിൽ 16) റണ്ണൗട്ടിൽ അവസാനിച്ചു. തൗഹീദ് ഹൃദോയിയുടെ നേരിട്ടുള്ള ഏറിലായിരുന്നു മടക്കം.

തുടർന്നെത്തിയ സൂര്യകുമാർ യാദവും അടിയുടെ മൂഡിലായിരുന്നു. 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത താരത്തെ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ജേകർ അലി പുറത്താക്കി.

19 പന്തിൽ ആറ് ഫോറടക്കം 29 റൺസിലെത്തിയ സഞ്ജുവിനെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ റിഷാദ് ഹുസൈനും പിടികൂടി. കൂറ്റനടികളിലൂടെ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39), അരങ്ങേറ്റത്തിനിറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയും (15 പന്തിൽ 16) ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments