ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ട്വൻ്റി 20 യിൽ ഇന്ത്യക്ക് 150 റൺസിൻ്റെ വമ്പൻ ജയം.248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 97 റൺസിന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് സിംഗിൻ്റെ സെഞ്ച്വറിയുടെ കരുത്തിൽ 247 റൺസ് നേടിയിരുന്നു.
ഇന്ത്യക്കായി ഷമി (3) വിക്കറ്റ് നേടി. വരുൺ ചക്രവർത്തി, ദുബൈ , അഭിഷേക് ശർമ എന്നിവർ 2 വിക്കറ്റ് വീതം നേടി. രവി ബിഷ്നോയ് ഒരു വിക്കറ്റും നേടി. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യാദവ് (2) എന്നിവർ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
30 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബ്രൈഡണ്‍ കാര്‍സെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.ഇതോടെ അഞ്ച് മൽസര പരമ്പര ഇന്ത്യ 4-1 ന് നേടി.