CricketNewsSports

ആർച്ചറെ പൊളിച്ചടുക്കി സഞ്ജു സാംസൺ! വിക്കറ്റ് തുലച്ചു,ഇന്ത്യ 48/1

ആർച്ചറെ പൊളിച്ചടുക്കി സഞ്ജു സാംസൺ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ആർച്ചറിൻ്റെ ആദ്യ ഓവറിൽ സഞ്ജു അടിച്ചു കൂട്ടിയത് 16 റൺസ്.

ഒരു ഫോറും 2 സിക്സും അടക്കം നേടിയാണ് സഞ്ജു ആർച്ചറെ ഞെട്ടിച്ചത്. തൊട്ട് പിന്നാലെ രണ്ടാം ഓവർ എറിഞ്ഞ മാർക്ക് വുഡിന് വിക്കറ്റ് നൽകി സഞ്ജു മടങ്ങി. ആർച്ചറിനായിരുന്നു ക്യാച്ച്.

ആദ്യ 3 മൽസരത്തിലും പുറത്താക്കിയ ആർച്ചറിനെ സഞ്ജു കശാപ്പു ചെയ്തുവെന്ന ആരാധകരുടെ ഹർഷാരവം ഉയരുന്നതിനിടയിൽ ആയിരുന്നു സഞ്ജുവിൻ്റെ മടങ്ങിപ്പോക്ക്.

ഷമി ടീമിൽ തിരിച്ചെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 ഓവറിൽ 55 റൺസ് എന്ന നിലയിൽ ആണ്. അഭിഷേക് ശർമയും ( 38), തിലക് വർമയും (1 ) ആണ് ക്രിസിൽ .3 ഫോറും 3 സിക്സും അടക്കമാണ് അഭിഷേകിൻ്റെ 37 റൺസ്.

അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ നേടിയിരുന്നു. 3-1 നാണ് ഇന്ത്യ മുന്നിട്ട് നിൽക്കുന്നത്. അവസാന മൽസരം കൂടി ജയിച്ച് 4-1 പരമ്പരയിൽ ആധികാരികമായ ജയം നേടാനാണ് ഇന്ത്യയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *