മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. കേന്ദ്ര ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്.ഇതോടെ ഇന്ത്യയുടെ സാമ്പത്തിക സംസ്ഥാനമായ മുംബൈയില്‍ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മതപരവും തിരക്കേറിയതുമായ സ്ഥലങ്ങളില്‍ ‘മോക്ക് ഡ്രില്ലുകള്‍’ നടത്താനും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.നഗരത്തിലെ ഡിസിപിമാരോടും (ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്) അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍കരുതല്‍ നടപടിയായി നഗരത്തിലെ ക്ഷേത്രങ്ങളില്‍ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പ്രശസ്തമായ ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പോലീസ് വെള്ളിയാഴ്ച മോക്ക് ഡ്രില്ലും നടത്തിയിരുന്നു. പലയിടത്തും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.