കൗശാമ്പി; ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരന്റെ കാഴ്ച്ച നഷ്ടമായി. നവാരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ കുശ്വാഹ എന്ന കുട്ടിക്കാണ് കണ്ണിന്‍രെ കാഴ്ച്ച നഷ്ടമായത്. അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു.സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന ചില വിദ്യാര്‍ത്ഥികളെ വിളിക്കാനായി അധ്യാപകന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുട്ടി പറഞ്ഞു.
‘ഞാന്‍ അവരെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. ഞാന്‍ സാറിനോട് പറഞ്ഞു. ദേഷ്യം വന്ന് സാര്‍ എന്നെ വടികൊണ്ട് അടിക്കുകയായിരുന്നു. അത് എന്‍രെ കണ്ണില്‍ തട്ടി കണ്ണില്‍ നിന്ന് ചോര വരാന്‍ തുടങ്ങി. കണ്ണിന് പരിക്കേറ്റ എന്നെ പിന്നീട് അദ്ദേഹം എന്നെ ചികിത്സയ്ക്കായി കൊണ്ടുപോയി. അവര്‍ കുറച്ച് കണ്ണിലൊഴിക്കുന്ന മരുന്ന് നല്‍കിയിട്ട് എന്നെ ക്ലാസ്സില്‍ കൊണ്ട് കിടത്തി. സഹപാഠികള്‍ ഈ സംഭവം അമ്മയെ അറിയിക്കുകയും ചെയ്തു. എനിക്ക് ഇടതുകണ്ണ് കാണാന്‍ കഴിയില്ലെന്ന്’കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ നീതിക്കായി ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നു.
സംഭവത്തിന് ഞങ്ങള്‍ പോലീസില്‍ പോയി, പക്ഷേ അവര്‍ പരാതി നല്‍കിയില്ല. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് വിഷയം അന്വേഷിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.മാര്‍ച്ച് ഒന്‍പതിനാണ് മകന് കണ്ണിന് പരിക്കേറ്റത്. അതിന് ശേഷം ചിത്രകൂടിലെ കണ്ണാശുപത്രിയില്‍ എത്തിച്ച കുട്ടിയെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. എന്നാല്‍ കണ്ണിന്റെ കാഴ്ച്ച വീണ്ടെുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കേസൊഴിവാക്കാന്‍ അധ്യാപകന്‍ കുടുംബത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ പൈസ തങ്ങള്‍ക്കാവിശ്യമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.