മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് വില്ലന്‍ വേഷത്തിലായിരിക്കുമെന്ന് വാർത്തകളിലുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. സിനിമയുടെ ചിത്രീകരണം നാഗർകോവിലിൽ ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിലായ് അറിയിക്കും. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ ജോസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകളിലൊന്ന്. ‘ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. മമ്മൂട്ടി കമ്പനി തന്നെയാണ് ഇതിന്റെ നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് എന്ന പ്രേത്യേകത കൂടി ‘ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സിനുണ്ട്.