മാഫിയ ഇടപാടുള്ള ഡിവൈഎസ്പിമാരുടെ സസ്പെൻഷൻ റദ്ദാക്കി പി ശശി

ഇവർക്ക് അടുത്ത ദിവസങ്ങളിൽ നിയമനവും നൽകും.

പി ശശി

തിരുവനന്തപുരം: ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുകൾ റദ്ദാക്കി സർവീസി ൽ തിരിച്ചെടുത്ത് ആഭ്യന്തര വകുപ്പ്. തിരുവനന്തപുരം നഗരത്തിലും റൂറലിലുമായി ഗുണ്ടാ റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടിരുന്ന ഡിവൈഎസ്‌പിമാരായ കെ.ജെ. ജോൺസൺ, എം. പ്രസാദ് എന്നിവരുടെ സസ്പെൻ ഷനാണ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയത്.

ഇവർക്ക് അടുത്ത ദിവസങ്ങളിൽ നിയമനവും നൽകും. പാറ്റൂരിൽ നടന്ന ആക്രമണത്തിലെ ഗുണ്ടാ നേതാവുമായുള്ള ബന്ധം അടക്കം കണ്ടെ ത്തിയതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ രണ്ടു മുതിർന്ന ഡിവൈഎസ്‌പിമാർക്ക് എതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്-ഗുണ്ടാ മാഫിയകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർ ത്തിച്ചെന്നും കണ്ടെത്തിയതിനു പിന്നാലെയാണ് ഇരുവർക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്.

ഗുണ്ടകളുമായും ഗുണ്ടാനേതാക്കളുമായുള്ള അവിശുദ്ധ ബന്ധം, അച്ചടക്ക ലംഘനം, അധികാ മദർവീഡിയോഗം തുടങ്ങിയവ ഉണ്ടായതായി പ്രാ ഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്‌മെൻ്റെ ഡിവൈഎസ്‌പിയായിരുന്ന കെ.ജെ. ജോൺസണേയും വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് ഡിവൈഎസ്‌പിയായിരുന്ന എം പ്രസാദിനെയും സസ്‌‌പൻഡ് ചെയ്ത‌ത്. തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിൽ നടന്ന റിയൽ എസ്റ്റേറ്റ് തർക്കങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരേയും സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ഭൂ മാഫിയകൾ തലസ്ഥാനത്തു പിടിമുറുക്കിയതിനു പിന്നാലെ റിയൽ എസ്റ്റേറ്റ് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടു ഗുണ്ടാ നേതാവിന്റെ നേ തൃത്വത്തിൽ തിരുവനന്തപുരം പേട്ടയ്ക്കു സമീപ മുള്ള പാറ്റൂരിലാണ് ആക്രമണം നടന്നത്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉ ദ്യോഗസ്ഥരുടെ ബന്ധം വ്യക്തമാക്കിയുള്ള ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പോലീസ് ആസ്ഥാനത്തു ലഭിച്ചു. ബന്ധമുണ്ടെന്നു കണ്ടെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെടുള്ള റിപ്പോർട്ടിനെ തുടർന്ന് 2013 ജനുവരിയിൽ രണ്ടു ഡിവൈഎസ്‌പിമാരേയും സസ്‌പെന്റ് ചെയ്തു. ഇരുവർക്കുമെതിരേയുള്ള അന്വേഷണം പൂർത്തിയാക്കിയെന്നും പിആർ മിനിറ്റ്സ് തീർപ്പാക്കാ൯ സർക്കാരിലേക്കു നാൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‍പെൻഷൻ പിൻവലിക്കുന്നതെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments