CrimeKeralaMediaNews

കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിൻ്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുമാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കലവൂരിലുള്ള വീടിൻ്റെ പരിസരത്ത് മൃതദേഹം കുഴിച്ചു മൂടിയെന്ന വിവരത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഒന്നിച്ച്‌ താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. യാത്രകളും മറ്റും ഒന്നിച്ച്‌ പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചു. ഇതിനെച്ചൊല്ലി സുഭദ്ര രണ്ടുപേരുമായി തെറ്റി. കുറച്ചു കാലത്തിന് ശേഷം വീണ്ടും ഇവർ അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന സ്വർണം തട്ടിയെടുത്ത് കുഴിച്ചു മൂടിയെന്നാണ് വിവരം. കൊലപാതകം നടത്തി എന്ന് കരുതുന്ന രണ്ടുപേരും നിലവില്‍ ഒളിവിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x