കേരളത്തിലെ മന്ത്രിമാരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ മന്ത്രിയാണ് ടൂറിസം വകുപ്പ് ഭരിക്കുന്ന പി.എ. മുഹമ്മദ് റിയാസ്. മന്ത്രിമാരുമായുള്ള സൗഹൃദങ്ങളിലും റിയാസ് പേരുകേട്ട വ്യക്തിയാണ്.
വി. ശിവൻകുട്ടിയാണ് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത മന്ത്രി കൂട്ടുകാരൻ. എന്നാൽ ഇപ്പോൾ അവസാനം മന്ത്രിസഭാംഗമായ കെ.ബി. ഗണേഷ് കുമാറുമായി ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാം വഴി പബ്ലിഷ് ചെയ്തിരിക്കുകയാണ് മുഹമ്മദ് റിയാസ്. ഭരണത്തിൽ എന്നപോലെ ജിമ്മിലും ഇരുവരും കട്ടക്കമ്പനിയാണ്.
മുഹമ്മദ് റിയാസാണു വിഡിയോ പങ്കുവച്ചത്. കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്ന് റിയാസിന്റെ ഓഫിസ് പറഞ്ഞു. രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മിൽ പോകാറുണ്ട്.