രാജ്യസഭ സീറ്റ് തർക്കം, എൽ.ഡി.എഫിൽ പൊരിഞ്ഞ അടി

ജോസ് കെ. മാണി ഇല്ലെങ്കിൽ അടുത്ത തവണ ഭരണം കിട്ടില്ലെന്ന് പിണറായി വിജയൻ. ജോസ് കൂടെ ഉണ്ടായിട്ട് ഒരു സീറ്റിലാണ് ജയിച്ചതെന്ന് ബിനോയ് വിശ്വം.

രാജ്യസഭ സീറ്റ് ചർച്ചയിലാണ് ഇരുവരുടേയും ഏറ്റുമുട്ടൽ. ഒരു കാരണവശാലും സീറ്റ് വിട്ട് കൊടുക്കില്ലെന്നാണ് സി പി ഐ യുടെ കട്ടായം. എൽ.ഡി. എഫിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ എന്ന് പിണറായിയെ ഓർമിപ്പിക്കാനും ബിനോയ് വിശ്വം മറന്നില്ല.

എൽ.ഡി. എഫിന് തുടർഭരണം പിടിക്കാൻ സാധിച്ചത് തങ്ങൾ കൂടെ വന്നത് കൊണ്ടാന്നെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം. ഇത് പിണറായിയും അംഗികരിച്ചു എന്നാണ് രാജ്യസഭ ചർച്ച വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും രാജ്യസഭ സീറ്റ് ജോസിന് നൽകാനാണ് സി പി എം നീക്കം. ജോസിന് കൊടുത്തില്ലേൽ ജോസ് ഇറങ്ങി പോകും.

സിപി.ഐക്ക് കൊടുത്തില്ലേൽ പ്രത്യാഖ്യാതം അതിലും രൂക്ഷമാകും. വല്ലാത്തൊരു പൊല്ലാപ്പിലാണ് പിണറായി. രാജ്യ സഭ സീറ്റ് തർക്കം എൽ.ഡി. എഫിൽ ഇതിന് മുമ്പുണ്ടായിട്ടില്ല. ശ്രേയസ് കുമാറും രാജ്യ സഭ സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. പി.സി. ചാക്കോയ്ക്കും രാജ്യസഭ സീറ്റ് വേണം. ഇതൊന്നും അംഗീകരക്കണ്ട എന്ന നിലപാടിലാണ് സി പി എം.

ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. 2 സീറ്റ് എൽ.ഡി. എഫിനും 1 സീറ്റിൽ യു.ഡി. എഫിനും കക്ഷി നില അനുസരിച്ച് ജയിക്കാം. യു.ഡി. എഫിൻ്റെ സീറ്റ് മുസ്ലീം ലീഗിന് കൊടുക്കാം എന്ന് നേരത്തെ ധാരണ ആയിരുന്നു. എൽ.ഡി. എഫിന് ജയിക്കാനാവുന്ന രണ്ട് സീറ്റിലാണ് പൊരിഞ്ഞ അടി. ജൂൺ 25 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.