തിരുവനന്തപുരം : കേരള ബിജെപി നേതൃത്വത്തിന്റെ മതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎം ചർച്ചയ്ക്കൊരുങ്ങുന്നു. ഇപി ജയരാജനെതിരെ കർശനമായ നിലപാട് എടുക്കും എന്നാണ് സൂചന. കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ഇ പി പാർട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും എന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനതലത്തിൽ ആദ്യം പ്രശ്നം ചർച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇപി ജയരാജനെതിരെ പാർട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് ഈ വാർത്തയും പങ്കുവയ്ക്കുന്നത്. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തിൽ വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാർട്ടി നിലപാട് വ്യക്തമാകുമെന്നാണ് മനസിലാകുന്നത്.
അതേ സമയം ഇതിൽ രാഷ്ട്രീയമാറ്റം എന്ന ഒരു കാര്യമേ ഇല്ലെന്ന നിലപാടിലുറച്ച് നിൽകുകയാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബി.ജെ.പി പ്രവേശനം സംബന്ധിച്ച വിവാദത്തിന് പിന്നിൽ കോൺഗ്രസ്–ബി.ജെ.പി തിരക്കഥയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറയുകയുണ്ടായി. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഇ.പി പറയുന്നു. ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു.