National

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ഇന്ത്യയ്ക്ക് ആവശ്യമില്ല, ജനങ്ങള്‍ക്ക് സമയം നല്‍കണം; കമലഹാസന്‍

ചെന്നൈ; ഇന്ത്യയില്‍ ഒരു സമയത്ത് എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം കേന്ദം അംഗീകാരം നല്‍കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍രെ ലക്ഷ്യങ്ങളിലൊന്നാണെങ്കിലും മറ്റ് പാര്‍ട്ടികളും നേതാക്കന്‍മാരും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍ തന്‍രെ അഭിപ്രായം തുറന്ന് പറയുകയാണ്. ഗാന്ധിജിയും ഡോ.ബി.ആര്‍.അംബേദ്കറും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ശക്തമായ ജനാധിപത്യ സംവിധാനമാണ് രാജ്യത്തിന് നല്‍കിയത്.

ആളുകള്‍ക്ക് ചിന്തിക്കാനും അവരുടെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുക്കാനും സമയം നല്‍കണമെന്നും ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് എന്നത് അപകടമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു, ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം ‘അപകടകരമാണ്’, വികലമാണ്, അതിന്റെ പാടുകള്‍ ഇപ്പോഴും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു.

ഇത് ഇന്ത്യക്ക് ആവശ്യമില്ല, ഭാവിയിലും ഇത് ആവശ്യമില്ല, ഒരേ സമയം തെരഞ്ഞടുപ്പ് നടത്തിയാല്‍ അത് സ്വേച്ഛാധിപത്യത്തിന് വഴിവെക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. എല്ലാ ട്രാഫിക് ലൈറ്റുകളും ഒരേ സമയം ഒരേ നിറത്തില്‍ പ്രകാശിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അദ്ദേഹം ചോദിച്ചു, ആളുകള്‍ക്ക് ചിന്തിക്കാനും അവരുടെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുക്കാനും സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *