പണമില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്ന് നിര്‍മല സീതാരാമന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ തുക തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ ഒരു ടൈംസ് നൗ ചാനലിനോട് പറഞ്ഞു.

‘ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു, മത്സരിക്കാനില്ലെന്ന്. എന്റെ കൈയില്‍ അത്ര പണമില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും മത്സരിക്കുന്നതിലും എനിക്ക് പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു’ – നിര്‍മല സീതാരാമന്‍ പറയുന്നു.

തന്റെ വാദം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചതായും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍. മത്സരിക്കാനില്ലെങ്കിലും പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനായി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments