സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,360 രൂപയായി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 6170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷമാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്.
മാര്‍ച്ച് മാസം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവന്‍ വില. 20 ദിവസം കൊണ്ട് 3120 രൂപ വര്‍ധിച്ചു. മാര്‍ച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വില.
ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വില കുതിക്കാന്‍ ഇടയാക്കിയത്.
22 കാരറ്റ് സ്വർണവില 28-03-2024
ഗ്രാം | 22 കാരറ്റ് സ്വർണവില ഇന്ന് | 22 കാരറ്റ് സ്വർണവില ഇന്നലെ |
1 ഗ്രാം | ₹ 6,170 | ₹ 6,135 |
8 ഗ്രാം | ₹ 49,360 | ₹ 49,080 |
10 ഗ്രാം | ₹ 61,700 | ₹ 61,350 |