തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് ഇൻറർനെറ്റിൽ വൈറലാകുന്നു. “കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

നയൻതാര നേരത്തെ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാൽ വിഘ്നേഷിനെ ഇപ്പോഴും നയൻസ് ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് ഇവർ എന്നതിനാൽ എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഏറ്റവും ഒടുവില്‍ നയന്‍താര അഭിനയിച്ചത് അന്നപൂരണി എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് വിവാദമുണ്ടാകുകയും ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം വിഘ്നേഷ് ശിവന്‍ തന്‍റെ കരിയറില്‍ ചില പ്രശ്നങ്ങളിലാണ്.

അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രം​ഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാ​ദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല. കഴിഞ്ഞ ആഴ്ച, നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു.

ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്ന രീതിയിലായിരുന്നു ആ സ്റ്റോറി. 2022 നാളെ ഒമ്പതിനാണ് നയൻതാരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

2023 ഒക്ടോബറിൽ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്ന വിവരം ആരാധകരോട് ദമ്പതികൾ പങ്കുവച്ചിരുന്നു. ഉയിർ, ഉലക് എന്ന പേരിലാണ് മക്കളെ നായൻതാരയും വിഘ്നേഷും ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.